ഇങ്ങനെ തയ്യാറാക്കി നോക്കൂ മിക്സ്ഡ് ഫ്രൂട്ട് ജാം

google news
weg

ചേരുവകൾ 

    ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്- 1 റ്റീകപ്പ്
    പൈനാപ്പിൾ അരിഞത്- 1 റ്റീകപ്പ്
    പഴം അരിഞത്-1 റ്റീകപ്പ്
    സീഡ് ലെസ്സ് കറുത്ത മുന്തിരി - 1 റ്റീകപ്പ്
    സ്ട്രൊബെറി അരിഞത്- 6 എണ്ണം
    തണ്ണി മത്തൻ കുരു കളഞ്ഞ് അരിഞ്ഞത്-1 റ്റീ കപ്പ്
    ഓറഞ്ച് തൊലിയും കുരുവും കളഞത് -1 എണ്ണം
    പപ്പായ പഴുത്തത് അരിഞത്-1 റ്റീ കപ്പ്
    പഞ്ചസാര. - 4- 5 റ്റീകപ്പ്
    നാരങ്ങാ നീരു- 3 റ്റീസ്പൂൺ
    റെഡ് കളർ. - 3 തുള്ളി ( കളർ കുറച്ച് മതിയെങ്കിൽ ഒഴിവാക്കാം)

തയ്യാറാക്കുന്ന വിധം 

ഫ്രൂട്ട്സ് എല്ലാം മിക്സിയിലിട്ട് നന്നായി അരച്ച് പൾപ്പ് ആക്കി എടുക്കുക. തരി ഇല്ലാതെ അരച്ച് എടുക്കുക. റെഡ് കളർ ചേർത്ത് ഇളക്കി വക്കുക


പാൻ അടുപ്പത് വച്ച് ഫ്രൂട്ട് പൾപ്പ് ഒഴിച്ച് പഞ്ചസാരയും കൂടി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക.നന്നായി ഇളക്കി കുറച്ച് കഴിയുമ്പോൾ പഞ്ചസാര അലിയാൻ തുടങ്ങും

പഞ്ചസാര നന്നായി അലിഞ്ഞ് കുറുകി ജാം പരുവം ആകാനാകുമ്പോൾ നാരങ്ങാനീരു കൂടി ചേർത്ത് ഇളക്കുക.നന്നായി ഇളക്കി കുറുകി ജാം പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.കുറച്ച് ലൂസായ പരുവത്തിൽ തന്നെ തീ ഓഫ് ചെയ്യണം. കട്ടി ആകാൻ നിൽക്കരുത്.


അല്ലെങ്കിൽ തണുക്കുമ്പോൾ കൂടുതൽ കട്ടി ആകും


നന്നായി തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. 

Tags