ചൂട് മസാല നീർദോശ തയ്യാറാക്കാം

masala water dosa

ചേരുവകൾ

    പച്ചരി
    വറ്റൽമുളക്
    മല്ലി
    ജീരകം
    പുളി
    ശർക്കര
    തേങ്ങ
    ഉപ്പ്
    വെള്ളം
    എണ്ണ

തയ്യാറാക്കുന്ന വിധം

    ദോശ മാവ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി വെള്ളത്തിൽ മൂന്ന് നാല് മണിക്കൂർ കുതിർത്തു വയ്ക്കുക.
    ശേഷം അതിലേക്ക് നാല് വറ്റൽമുളക്, ഒന്നര ടീസ്പൂൺ മല്ലി, അര ടീസ്പൂൺ ജീരകം, അൽപ്പം പുളി, അൽപ്പം ശർക്കര പൊടിച്ചത്, അര കപ്പ് തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം അൽപ്പം വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കുക.
    അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കലക്കുക.
    ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടി ചൂടാക്കുക.
    മാവിൽ നിന്ന് ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കുക. 
 

Tags