കൂന്തൽ നിറച്ചത് തയ്യാറാക്കാൻ എന്തെളുപ്പം

koonthal
koonthal
ചേരുവകൾ
    കൂന്തൽ- 6
    മഞ്ഞൾപ്പൊടി- 1 സ്പൂൺ
    മുളുകുപൊടി- 1 സ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
    വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
    സവാള- 1
    കാശ്മീരിമുളകുപൊടി- 1 സ്പൂൺ
    തേങ്ങ- 1/4 കപ്പ്
    കുരുമുളുകുപൊടി- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
    കൂന്തൽ വൃത്തിയായി കഴുകി തലഭാഗം മുറിച്ച് മാറ്റി വയ്ക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
    അതിലേയ്ക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
    ഇവ വെന്തു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് അരഞ്ഞെടുത്ത കൂന്തലിൻ്റെ ബാക്കി ഭാഗങ്ങൾ കൂടി ചേർത്തു വേവിക്കാം.
    ചിരകിയ തേങ്ങ ചേർത്തു വഴറ്റി അടുപ്പണയ്ക്കാം.
    കഴുകി മാറ്റി വച്ച കൂന്തളിനുള്ളിലേയ്ക്ക് വേവിച്ച അരപ്പ് നിറയ്ക്കാം.
    ഇതിൻ്റെ അറ്റം ഒരു കമ്പ് കുത്തി വച്ച് അടയ്ക്കാം.
    ഇത് ആവിയിൽ വേവിച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് മുളുകുപടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ച് ഇളക്കി യോജിപ്പിക്കാം.
    അടുപ്പ് ഓണാക്കി ഇതിലേയ്ക്ക് വേവിച്ചെടുത്ത കൂന്തൾ ചേർത്തിളക്കി യോജിപ്പിക്കാം.
    ശേഷം അടുപ്പണയ്ക്കാം. ചൂടോടെ കഴിച്ചു നോക്കൂ കൂന്തൾ നിറച്ചത്

Tags