കൊൽക്കത്ത സ്പെഷ്യൽ നാൻ പൂരി തയ്യാറാക്കാം


ഇത് തയ്യാറാക്കാനായി ഒരു ചെറിയ ബൗളിൽ അര കപ്പ് പാൽ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് മിക്സ് ചെയ്തു 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക് 2 കപ്പ് മൈദയും ഒരു ടീ സ്പൂൺ നെയ്യും, കാൽടീസ്പൂൺ ഉപ്പും, ഒരു പിഞ്ചു ബേക്കിംഗ് പൗഡറും, 2 ടീ സ്പൂൺ തൈരും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക.
tRootC1469263"> ഇതിലേക്ക് നന്നായി പതഞ്ഞു വന്ന യീസ്റ്റ് മിക്സ് ചേർത്ത് കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കിയെടുക്കാം, കുറച്ച് നെയ്യ് പുരട്ടിയതിനു ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം, നന്നായി പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ച്തിനുശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ശേഷം ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് കൊടുത്തു അല്പം പൊടി ഇട്ടതിനുശേഷം അധികം വട്ടത്തിൽ അല്ലാതെ പരത്തി എടുക്കണം, ഇനി ചൂടായ എണ്ണയിലേക്ക് ഫ്രൈ ചെയ്ത് എടുക്കാം.
