നോമ്പിന് ഒഴിച്ചുകൂടാൻ ആവാത്ത വിഭവം തരിക്കഞ്ഞി തയ്യാറാക്കിയാലോ


ചേരുവകൾ
റവ – 2 ടീസ്പൂൺ വറുത്തത്
പഞ്ചസാര – 2 ടീസ്പൂൺ
പാൽ – 1 കപ്പ്
വെള്ളം – 1 കപ്പ്
ഉപ്പ് – ഒരു നുള്ള്
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ഷാലറ്റ്-2 ചെറുതായി അരിഞ്ഞത്
കശുവണ്ടി -5
ഉണക്കമുന്തിരി – 10 മുതൽ 15 വരെ
നെയ്യ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു സോസ് പാനിൽ പാൽ, വെള്ളം, റവ എന്നിവ ചേർത്ത് നന്നായി ഇളക്കുക. തിളയ്ക്കുന്നത് വരെ ഇടത്തരം തീയിൽ വേവിക്കുക.തുടർച്ചയായി ഇളക്കുക…തിളച്ചു കഴിഞ്ഞാൽ ഒരു മിനിറ്റ് കൂടി വേവിച്ച ശേഷം പഞ്ചസാര ചേർക്കുക… പഞ്ചസാര ഉരുകുന്നത് വരെ വേവിക്കുക…സ്റ്റൌ ഓഫ് ചെയ്യുക .ഒരു ചെറിയ കടായി ചൂടാക്കി 1 ടീസ്പൂൺ നെയ്യ് ചേർക്കുക.ചൂടുള്ള നെയ്യിൽ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളം തവിട്ട് നിറമാകുന്നത് വരെ വഴറ്റുക.കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വേവിച്ച റവ മിക്സിലേക്ക് ഒഴിക്കുക…
കുറച്ച് മിനിറ്റ് അടച്ചിടുക..സ്വാദിഷ്ടമായ റവ പാനീയം അല്ലെങ്കിൽ തരി കഞ്ഞി തയ്യാർ..