ഐസ് ടീ തയ്യാറാക്കി നോക്കാം...

icetea

വേണ്ട ചേരുവകൾ...

വെള്ളം                    2 കപ്പ്
ചായ പ്പൊടി           1 ടീസ്പൂൺ
പഞ്ചസാര               ഒന്നര കപ്പ്
പുതിനയില             4 എണ്ണം
ചെറുനാരങ്ങാ         1 എണ്ണം
തേൻ                         1 ടീസ്പൂൺ
ഏലയ്ക്ക                 3 എണ്ണം
ഇഞ്ചി                        1 കഷ്ണം
ഐസ് ക്യൂബ്           2 എണ്ണം

തയാറാക്കുന്ന വിധം...

ആദ്യം വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ല പോലെ തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ചായ പ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. ശേഷം അതിലേക്ക് പുതിന, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ നന്നായി അരിച്ചെടുക്കുക. പിന്നെ ഒരു സെർവിങ് ഗ്ലാസിലേക് 1/2 സ്പൂൺ ചെറുനാരങ്ങ നീരും തേൻ ചേർക്കുക. അതിലേക്ക് ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. ശേഷം തണുത്ത് കഴിഞ്ഞാൽ കുടിക്കുക.

Share this story