ചിക്കന്‍ വിന്താലു തയ്യാറാക്കാം

chicken vindhaloo
chicken vindhaloo

ചേരുവകള്‍
ചിക്കന്‍: അരക്കിലോ
കാശ്മീരി മുളകുപൊടി: രണ്ട് ടീസ്പൂണ്‍
പട്ട: രണ്ട് കഷണങ്ങള്‍
ഗ്രാമ്പൂ: നാലെണ്ണം
ഏലയ്ക്ക: മൂന്നെണ്ണം
ജീരകം: കാല്‍ ടീസ്പൂണ്‍
കുരുമുളക്: ഒരു ടീസ്പൂണ്‍
മല്ലി: ഒരു ടീസ്പൂണ്‍
പുളി: ചെറിയ നെല്ലിക്കാ വലിപ്പത്തില്‍
വെളുത്തുള്ളി: എട്ട് അല്ലി
ഇഞ്ചി: വലിയ കഷണം
സവാള: ഒരെണ്ണം
വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
വിനാഗിരി: 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
കാശ്മീരി മുളകുപൊടിയും പത്ത് മിനിറ്റ് കുതിര്‍ക്കുക. പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ചെറിയ ജീരകം, കുരുമുളക്, മല്ലി, പുളി, വെളുത്തുള്ളി, ഇഞ്ചി, കുതിര്‍ത്തുവെച്ച കാശ്മീരി മുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെ അരയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതാക്കി നുറുക്കിയ സവാള ചേര്‍ക്കുക. വഴറ്റിയ ശേഷം അരപ്പ് ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക. ഇനി വിനാഗിരി ചേര്‍ക്കാം. ശേഷം ചിക്കനും അല്‍പം വെള്ളവും ചേര്‍ത്ത് മൂടിവെച്ച് വേവിക്കാം. പാകമാവുമ്പോള്‍ വാങ്ങി വിളമ്പാം.

Tags

News Hub