അരിപ്പൊടി മാത്രം മതി ഈ സ്പെഷ്യൽ രുചിയുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ

How to prepare Goli Idli
How to prepare Goli Idli

ചേരുവകള്‍

അരിപ്പൊടി ഒരു കപ്പ്

തിളച്ച വെള്ളം

ഉപ്പ്

വെളിച്ചെണ്ണ

നെയ്യ്

കടുക്

കടലപ്പരിപ്പ്

ഉഴുന്നുപരിപ്പ്

കറിവേപ്പില

വെളുത്ത എള്ള്

ഉണക്കമുളക്

മല്ലിയില

ഗോലി ഇഡലി തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ അരിപ്പൊടിയെടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തിളച്ച വെള്ളമൊഴിച്ച് യോജിപ്പിച്ച് 5 മിനിറ്റ് മൂടിവെക്കുക കൈയിൽ തൊടാവുന്ന ചൂടിൽ നെയ്യ് ചേർത്ത് കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക ഇതിനെ ഒരു പ്ലേറ്റിൽ വച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കണം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക ഇതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് വെളുത്ത എള്ള് ഇവ ചേർത്ത് മൂപ്പിച്ചതിനു ശേഷം കറിവേപ്പില ഉണക്കമുളകും ചേർത്തു യോജിപ്പിക്കുക ശേഷം വേവിച്ചു വച്ചിരിക്കുന്ന പലഹാരം ചേർക്കാം, ഇത് നല്ലപോലെ മിക്സ് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം അവസാനമായി കുറച്ചു മല്ലിയില കൂടി ചേർക്കാം.
 

Tags