ഫിഷ് മോളി തയ്യാറാക്കാം…

Thalassery style fish head with mulakitta
Thalassery style fish head with mulakitta

ചേരുവകള്‍

മീന്‍ (ദശയുള്ളത്) -1/2 കിലോ
പച്ചമുളക് – 5
സവാള – 1
ഇഞ്ചി -ചെറിയ കഷണം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ -1/2 കപ്പ് (ഒന്നാം പാല്‍)
തേങ്ങാപ്പാല്‍ -1 കപ്പ് (രണ്ടാം പാല്‍)
കറിവേപ്പില -2 ഇതള്‍
ഉപ്പ് – ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയായി കഴുകി കഷണങ്ങളാക്കി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂറിനുശേഷം എണ്ണ ചൂടാക്കി പാകത്തിന് വറുത്തെടുക്കാം.

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.അതിനുശേഷം അരിഞ്ഞു വെച്ച ഇഞ്ചിയും പച്ചമുളകും രണ്ടാം പാലും ചേര്‍ത്ത് തിളപ്പിക്കാം. നന്നായി തിളച്ചതിനുശേഷം വറുത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വെക്കാം. സ്വാദിഷ്ടമായ ഫിഷ് മോളി റെഡി
 

Tags