മീൻ കറി ഇങ്ങലെ തയ്യാറാക്കൂ

The superstar of fish curry! The taste of Kozhuva Chili is something else
The superstar of fish curry! The taste of Kozhuva Chili is something else

ചേരുവകൾ.
മീൻ - 1 കിലോ 
കുടംപുളി - 5 എണ്ണം ( വെള്ളത്തിൽ ഇട്ട് കുതിർത്തത് )
ചെറിയ ഉള്ളി - 10 എണ്ണം 
വെളുത്തുള്ളി - 8 എണ്ണം 
ഇഞ്ചി - ഒരു ചെറിയ ഉരുള
മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ 
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ 
മുളകുപൊടി - 4 ടേബിൾസ്പൂൺ 
ഉലുവ - ഒരു നുള്ള് 
പച്ചമുളക് - 2 എണ്ണം
കടുക് - 1 ടീസ്പൂൺ 
ഉണക്കമുളക് - 2 എണ്ണം 
കറിവേപ്പില 
വെളിച്ചെണ്ണ 
ഉപ്പ് 

tRootC1469263">

തയാറാക്കുന്ന വിധം 
മീൻ കറി ഉണ്ടാക്കാൻ വേണ്ടി ഒരു മൺചെട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് ചൂടാക്കി  അതിലേക്ക് കടുക് ഇട്ട് അത് പൊട്ടുമ്പോൾ അതിലേക്ക്  ഉണക്കമുളക് ഇട്ട്  ചെറിയ ഉള്ളിയും ഇട്ട്  വഴറ്റി കൊടുക്കണം. ഉള്ളി വഴറ്റിയതിന് ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒരു ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടിയും  മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് ഒരു പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കണം  ഇതിൽ ആവശ്യത്തിന് വെള്ളവും ഒഴിച്ച ശേഷം  കുതിർത്തു വെച്ചിരിക്കുന്ന കുടംപുളി കൂടി ഇട്ട്  അടച്ചു വെച്ച് തിളപ്പിച്ച് എടുക്കാം. ഇനി ഇതിലേക്ക് മീൻ ഇട്ട് കൊടുത്തു ശേഷം അടച്ചു വെച്ച് വേവിക്കാം.മീൻ  വെന്ത ശേഷം ഇതിലേക്ക് ഉലുവയും വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഒന്ന് ചുറ്റിച്ചു എടുത്ത് മാറ്റി വെക്കാം. മീൻ കറി റെഡി ആയിട്ടുണ്ട്. 

Tags