ടേസ്റ്റി ഏലാഞ്ചി തയ്യാറാക്കാം
Nov 27, 2024, 16:05 IST
വേണ്ട ചേരുവകൾ
മൈദ - 1 കപ്പ്
പാൽ- 1/2 കപ്പ്
മുട്ട - ഒരെണ്ണം
(ഇതെല്ലാം മിക്സിയിൽ അടിച്ച് ലൂസ് ആയ ബാറ്റർ തയ്യാറാക്കി വെയ്ക്കുക)
ഇനി ഫില്ലിംഗ്:
തേങ്ങ - 1 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
നട്ട്സ്- 2 സ്പൂൺ
ഏലയ്ക്കാപ്പൊടി- 2 സ്പൂൺ
മില്‍ക്ക് മെയ്ഡ്- 50 ഗ്രാം
നെയ്യ്- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് നെയ്യ് ഒഴിച്ച് നട്സ് വറുത്തു മാറ്റുക. ഇനി അതിലേയ്ക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ഗോൾഡൻ കളർ ആകുമ്പോൾ മില്‍ക്ക് മെയ്ഡ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയിട്ട് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ഇനി നേരത്തെ തയ്യാറാക്കിയ മൈദ ബാറ്റർ ദോശ തവയിൽ ഒഴിച്ച് ചുട്ടെടുക്കുക. ശേഷം അതിലേക്ക് ഫില്ലിങ് വെച്ചു ചുരുട്ടി എടുക്കുക. ഇതോടെ ഏലാഞ്ചി റെഡി.