നാല് മണി പലഹാരം ഇന്ന് ഇത് ആയാലോ

eggpuffs

ചേരുവകൾ

‘പഫ്സ് ഷീറ്റ്’ തയ്യാറാക്കാൻ

1. മൈദ 1 .5 കപ്പ്

ഉപ്പ് ആവശ്യത്തിന്

ബട്ടർ / നെയ്യ് 2 ടേബിൾ സ്പൂൺ

മുട്ട 1 എണ്ണം

വെള്ളം ആവശ്യത്തിന്
മസാല തയ്യാറാക്കാൻ

2. ഓയിൽ 1 ടേബിൾ സ്പൂൺ

സവാള 3 എണ്ണം

3. വെളുത്തുള്ളി 3 അല്ലി

ഇഞ്ചി ഒരു കഷ്ണ

കറിവേപ്പില ആവശ്യത്തിന്

മുളക് പൊടി 1/ 2 ടീസ്പൂൺ

മഞ്ഞൾ പൊടി 1/ 4 ടീസ്പൂൺ

കുരുമുളക് പൊടി 1/2 ടീസ്പൂൺ

മുട്ട പുഴുങ്ങിയത് 2 എണ്ണം

മുട്ട പഫ്‌സ്  തയ്യാറാക്കുന്ന വിധം

മൈദയിൽ ഉപ്പ്, ബട്ടർ, മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയാറാക്കി മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക.

മസാലയ്ക്കായി പാനിൽ എണ്ണ ചൂടാക്കിയ ശേഷം സവാളയും വെളുത്തുള്ളി മുതൽ കുരുമുളക് പൊടി വരെയുള്ള സാധനങ്ങൾ ചേർത്ത് വഴറ്റുക.

പഫ്സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുത്ത ശേഷം വട്ടത്തിൽ പരത്തുക.

ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി വച്ച ശേഷം അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക.

എല്ലാ ഷീറ്റിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്.

Tags