ഊണ് സൂപ്പർ ആക്കാൻ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം മുട്ട അച്ചാർ

Prepare egg pickle

മുട്ട – പത്തെണ്ണം
വെളിച്ചെണ്ണ – 200 ml
വറ്റൽ മുളക് – നാലെണ്ണം
കടുക് – ആവശ്യത്തിനു
ഇഞ്ചി – ഒരു വലിയ കഷണം
പച്ചമുളക് – അഞ്ചെണ്ണം
മഞ്ഞപൊടി – ഒരു നുള്ള്
കറിവേപ്പില – ആവശ്യത്തിനു
മുളക് പൊടി – നാല് ടേബിൾ സ്പൂൺ
കടുക് പൊടി – ഒരു ടിസ്പൂൺ
ഉലുവ പൊടി – രൌ ടിസ്പൂൺ
പഞ്ചസാര – ഒരു ടിസ്പൂൺ
ഉപ്പു – ആവശ്യത്തിനു
വിനിഗർ – കാൽ കപ്പ്‌
തയ്യാറാക്കേണ്ട വിധം
മുട്ട നന്നായി പുഴുങ്ങി എടുക്കണം സാധാരണ മുട്ട പുഴുങ്ങുന്നതിലും കൂടുതൽ നേരം ഈ മുട്ട വേവിക്കണം ..അതിനുശേഷം നന്നായി ചൂട് ആറിയ ശേഷം മുട്ട തോട് കളഞ്ഞു എടുത്തിട്ട് ഒരു മുട്ടയെ എട്ടു കഷണങ്ങൾ ആയി മുറിച്ച് എടുക്കണം ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതിൽ കാൽ ഭാഗം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഈ മുട്ട അതിൽ ഇട്ടു നന്നായി വറുത്തു എടുക്കണം ഇത് പാത്രത്തിൽ നിന്നും കോരി എടുത്തു മാറ്റി വയ്ക്കണം …ഇനി ഈ ചട്ടിയിൽ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടിസ്പൂൺ കടുക് ഇട്ടു പൊട്ടിക്കാം അതിനു ശേഷം നാല് വറ്റൽ മുളക് കീറിയിട്ടു
മൂപ്പിക്കണം …ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കാം ഇതൊന്നു മൂപ്പിക്കണം ഇനി ഇതിലേയ്ക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, അഞ്ചു പച്ചമുളക് ചെറുതായി അറിഞ്ഞതും , വെളുത്തുള്ളി ഒരു തുടം ചതച്ചു എടുത്തതും കൂടി ഇതിൽ ഇട്ടു മൂപ്പിക്കുക. ഇനി ഇതിൽ അല്പം മഞ്ഞപൊടി ചേർക്കണം , നാല് ടേബിൾ സ്പൂൺ മുളക് പൊടി , കൂടി ചേർത്ത് നന്നായി മൂപ്പിക്കുക ഇനി ഇതിലേയ്ക്ക് മുട്ട ചേർത്ത് നന്നായി ഇളക്കാം..ഇതിലേയ്ക്ക് ഒരു ടിസ്പൂൺ ഉലുവ പൊടിച്ചതും ,ഒരു ടിസ്പൂൺ കടുക് പൊടിച്ചതും ചേർക്കാം …നന്നായി ഇളക്കാം ഇനി അര ടിസ്പൂൺ പഞ്ചസാര ചേർക്കാം ..ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് കാൽ കപ്പു വിനിഗർ കൂടി ചേർത്ത് നന്നായി ഇളക്കാം ഇത് ഒന്ന് കുറുകി വരുന്നവരെ വേവിക്കാം അതിനുശേഷം ഇറക്കി വയ്ക്കാം . മുട്ട അച്ചാർ റെഡി
ഈ അച്ചാർ മൂന്നാല് ദിവസത്തിന് ശേഷം ഉപയോഗിക്കാം …ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണം ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും
ഇതിഷ്ട്ടമായാൽ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു നൽകൂ. നിങ്ങൾ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കിൽ ഉടൻതന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികൾ നിങ്ങളുടെ ടൈംലൈനിൽ ലഭിക്കും.

Tags