എളുപ്പത്തില്‍ തയ്യാറാക്കാം എഗ്ഗ് ഫ്രൈഡ് റൈസ്
Jan 19, 2026, 17:05 IST
ആവശ്യമായ ചേരുവകള്‍:
ബിരിയാണി അരി- 1/2 kg
സവാള- 2
കാരറ്റ്- 2
ബീന്‍സ്- 5
പച്ചമുളക്- 4
നെയ്യ്- 1/4 കപ്പ്,
മുട്ട- 2
കുരുമുളക്‌പൊടി- 1/4 ടീസ്പൂണ്‍
ഏലയ്ക്ക- 3
കറുവപ്പട്ട- 1 കഷ്ണം,
ഗ്രാമ്പു- 2
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം :
പകുതി നെയ്യ് ഒഴിച്ച് അരി വറുക്കുക. വറുത്ത അരി, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, ഉപ്പ് എന്നിവ തിളച്ച വെള്ളത്തില്‍ വേവിക്കുക. ബാക്കി നെയ്യില്‍ കാരറ്റ്, ബീന്‍സ്, സവാള, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് മുട്ട അടിച്ചുചേര്‍ത്ത് ചിക്കിപ്പൊരിക്കണം.
tRootC1469263">ഇതിലേക്ക് കുരുമുളക് പൊടിയും ചോറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഇളം തീയില്‍ 10 മിനിറ്റ് വേവിക്കുക.
എല്ലാവരും ചെയ്തു നോക്കണം വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും.
.jpg)


