രുചികരമായ താറാവ് കറി തയ്യാറാക്കാം

Try this method to prepare pulled duck.
Try this method to prepare pulled duck.

 ആവശ്യം വേണ്ട ചേരുവകൾ
താറാവ്- 1 കിലോ
പച്ചമുളക് – 3 എണ്ണം
സവാള- 1 എണ്ണം
തക്കാളി- 1 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഗരം മസാല- 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മല്ലിപൊടി 1/2 ടേബിൾസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
വിനാഗിരി- 1 ടേബിൾസ്പൂൺ

tRootC1469263">

ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ- 2 ടീസ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ- 1 കപ്പ്
രണ്ടാം പാൽ- 2 കപ്പ്

തയ്യാറാക്കുന്നതിനായി താറാവ് കുക്കറിൽ അര ടീസ്പൂൺ കുരുമുളക് പൊടിയും വിനാഗിരിയും ഉപ്പും രണ്ടാം പാലും മിക്സ് ചെയ്ത് മൂന്നോ നാലോ വിസിൽ വരെ വേവിക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ശേഷം കറിവേപ്പിലയും സവാളയും പച്ചമുളകും വഴറ്റാം.
ബാക്കി മസാലകളും അര ടീസ്പൂൺ കുരുമുളകും ചേർത്ത് കൊടുക്കാം. മസാലകൾ നന്നായി മൂക്കുമ്പോൾ തക്കാളി കൂടി ചേർക്കാം.നന്നായി വഴറ്റി പേസ്റ്റ് പോലെ ആക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്ന താറാവും ചേർത്ത് നന്നായി ഇളക്കുക. അവസാനം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കുറുക്കി എടുക്കാവുന്നതാണ്

Tags