അടിപൊളി ലഡു തയ്യാറാക്കാം
Mar 16, 2025, 14:15 IST


ലഡു
കടലമാവ്: ഒരു കപ്പ്
പഞ്ചസാര: രണ്ട് കപ്പ്
അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലയ്ക്കാപ്പൊടി, ഗ്രാമ്പൂ, എണ്ണ: ആവശ്യത്തിന്
കടലമാവ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. എണ്ണ നന്നായി തിളയ്ക്കുമ്പോള്‍ ഒരു കണ്ണറ പാത്രത്തില്‍ കടലമാവ് കുറേശ്ശെ എണ്ണയില്‍ ഒഴിക്കുക. നന്നായി ഇളക്കി മൂക്കുന്നതിന് മുമ്പ് ഒരു പാത്രത്തിലേക്ക് മാറ്റണം. ബൂന്തി തയ്യാറായി. ഇനി പഞ്ചസാര പാനിയാക്കി നൂല്‍പരുവത്തില്‍ ആകുമ്പോള്‍ ബൂന്തി ഇട്ട് നന്നായി ഇളക്കിക്കോളൂ. ഇതിലേക്ക് അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലയ്ക്കാപ്പൊടി, ഗ്രാമ്പു എന്നിവ ചേര്‍ത്ത് ഇളക്കണം. തണുത്തശേഷം ഉരുളകളാക്കാം.