പരിപ്പ് കറി തയ്യാറാക്കാം ഞൊടിയിടയില്‍
Jul 18, 2025, 10:50 IST
ചേരുവകള്‍
ചെറുപയര്‍ പരിപ്പ് -100 ഗ്രാം
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 5 എണ്ണം
വെളിച്ചെണ്ണ – 20 മില്ലീഗ്രാം
നാളികേരം – അരമുറി
ജീരകം – ¼ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയില്‍ ചൂടാക്കുക
അതിന് ശേഷം ചൂടാക്കിയ ചെറുപയര്‍ പരിപ്പ് കഴുകിയെടുത്ത് മഞ്ഞള്‍പ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
tRootC1469263">പരിപ്പ് വെന്ത് കഴിയുമ്പോള്‍ അതില്‍ ജീരകം ചേര്‍ത്ത് ഇളക്കുക
അതിലേക്ക് നാളികേരം അരച്ചു ചേര്‍ത്ത് തിളപ്പിക്കുക.
കുറുകി വരുമ്പോള്‍ തീ കെടുത്തി വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കറിവേപ്പില തിരുമ്മി ഇടുക.
.jpg)


