കിടിലൻ കറി തയ്യാറാക്കിയെടുക്കാം

Just 10 minutes is all it takes to make this ripe mango currY
Just 10 minutes is all it takes to make this ripe mango currY

ചേരുവകൾ

    വെളിച്ചെണ്ണ
    കടുക് 
    ഉലുവ
    പെരുംജീരകം
    ചെറിയജീരകം
    പച്ചമുളക്
    കുരുമുളക്
    മുളക്പൊടി  
    മഞ്ഞൾപ്പൊടി 
    തൈര് 
    കായപ്പൊടി 
    ഉപ്പ്

തയ്യാറാക്കുന്ന വിധം

    കുറച്ച് പച്ചമുളക് ഞെട്ടു കളഞ്ഞ് നെടുകെ പിളർന്ന് എടുക്കാം.
    അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം രണ്ടു മൂന്ന് കുരുമുളക് കാൽ ടീസ്പൂൺ ഉലുവ എന്നിവ പൊടിച്ചെടുക്കാം.
    ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എടുത്ത് വെച്ചിരിക്കുന്ന പച്ചമുളക് അതിലേയ്ക്കു ചേർത്ത് വഴറ്റാം. 
    തുടർന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലപ്പൊടി കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. 
    അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി  എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. 
    അതിലേയ്ക്ക് അര കപ്പ് തൈര് കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം.
    ലഭ്യമെങ്കിൽ കറിവേപ്പില കൂടി ചേർത്ത് ചൂടോടെ ചോറിനൊപ്പം കഴിക്കാം.

tRootC1469263">

Tags