കോക്കനട്ട് റൈസ് ഒരുക്കാം

coconutrice
coconutrice

ചേരുവകള്‍


ബസ്മതി അരി- 2 ഗ്ലാസ്സ്

തേങ്ങ ചിരകിയത്- അരമുറി

നെയ്യ്- 1/2 കപ്പ്

കറിവേപ്പില- 2 തണ്ട്

വറ്റല്‍ മുളക-് 5

അണ്ടിപ്പരിപ്പ്- 2 ടീസ്പൂണ്‍

ഉഴുന്ന്-2 ടീസ്പൂണ്‍

കടുക് -1 ടീസ്പൂണ്‍

മല്ലിയില -ആവശ്യത്തിന്

ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന രീതി

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരി വേവിച്ച് ഊറ്റിയെടുക്കണം. ചീനച്ചട്ടിയില്‍ കുറച്ച് നെയ്യ് ചൂടാക്കി ആദ്യം അണ്ടിപ്പരിപ്പ് വറുത്തുമാറ്റുക. ഇതേ നെയ്യില്‍ തേങ്ങയും വറുത്ത് മാറ്റി വെയ്ക്കണം. ബാക്കി നെയ്യില്‍ കടുക് പൊട്ടിച്ച് ഉഴുന്ന്, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റിയശേഷം ചോറ് ചേര്‍ത്തിളക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന തേങ്ങയും അണ്ടിപ്പരിപ്പും ചേര്‍ത്ത് യോജിപ്പിക്കുക. ചൂടോടെ വിളമ്പാം.
 

Tags