ചില്ലി ഗോബി തയാറാക്കാം
കോളിഫ്ലവർ–1
സവാള–2
ഇഞ്ചി–ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി–10
കാപ്സിക്കം–1/2
കൊണ്ഫ്ലോർ:1കപ്പ്
മൈദ–1/2കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്–1ടേബിൾ സ്പൂൺ
മുളക്‌പൊടി–1ടേബിൾ സ്പൂൺ
കുരുമുളക് പൊടി–1/2ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ടൊമാറ്റോ സോസ്–2 ടീസ്പൂൺ
സോയാ സോസ്–1ടീസ്പൂൺ
റെഡ് ചിലി സോസ്–1ടീസ്പൂൺ
tRootC1469263">ഗ്രീൻ ചിലി സോസ്–1ടീസ്പൂൺ
തയാറാക്കുന്ന വിധം
കോളിഫ്ലവർ തിളച്ച വെള്ളത്തിൽ മഞ്ഞൾ പൊടിയും, ഉപ്പും ഇട്ട് വച്ചതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റിവക്കുക.ഒരു പാത്രത്തിൽ കോൺഫ്ലോർ, മൈദ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്‌പൊടി, കുരുമുളക് പൊടി, ഉപ്പ് തുടങ്ങി ചേരുവയും ആവശ്യത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരാം. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞതും സവാളയും കാപ്സിക്കവും പച്ചമുളക് എല്ലാം ചേർത്ത് വഴറ്റാം. നന്നായി കുഴഞ്ഞു വരുമ്പോൾ പൊടികളും സോസുകൾ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശേഷം വറുത്തു വച്ചിരിക്കുന്ന കോളി ഫ്ലവർ ഇട്ട് യോജിപ്പിച്ച് അവസാനം ഒരു ടീസ്പൂൺ കോണ്്‍ഫ്ലേർ വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തിളക്കി വാങ്ങുക. ചില്ലി ഗോബി തയാർ
.jpg)


