രുചിയേറും ചിക്കന്‍ തോല്‍പ്പെട്ടി

chickentholpetty
chickentholpetty


ചേരുവകള്‍

ചിക്കന്‍ കറി പീസ്: 250 ഗ്രാം

സവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാം

ചെറുതായി അരിഞ്ഞ ഇഞ്ചി: 5 ഗ്രാം

ചെറുതായി അരിഞ്ഞ വെളുത്തുള്ളി: 5 ഗ്രാം

മഞ്ഞള്‍ പൊടി: 2 ഗ്രാം

മല്ലി പൊടി: 5 ഗ്രാം

ഗരം മസാല പൊടി: 5 ഗ്രാം

പെരുംജീരകം: 10 ഗ്രാം

കറിവേപ്പില: 5 ഗ്രാം

കുരുമുളക്: 10 ഗ്രാം

ഉപ്പ്:പാകത്തിന്

തേങ്ങപാല്‍ : 100 മില്ലി

തക്കാളി വട്ടത്തില്‍ അരിഞ്ഞത്: 1 എണ്ണം

വെളിച്ചെണ്ണ: 80 മില്ലി

പച്ചമുളക്: 20 ഗ്രാം

തയ്യാറാക്കുന്ന രീതി

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി,സവാള, ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റുക

മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് മിക്സ് ചെയ്ത്, ചിക്കന്‍ കറി പീസ് ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്യുക.

കുരുമുളക്, പെരുംജീരകം,പച്ചമുളക് ,കറിവേപ്പില എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.

അരച്ചെടുത്ത പേസ്റ്റ് കറിയില്‍ ഇട്ട് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക.

തേങ്ങപാലും തക്കാളിയും ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്ത് കറി കുറുകി വരുമ്പോള്‍ തീ അണക്കുക.

Tags