എളുപ്പത്തിൽ തയ്യാറാക്കാവുന്നചിക്കൻ റോസ്റ്റ്

ChickenManchurian


ചേരുവകൾ

ചിക്കൻ – 1 കിലോ
ചുവന്നുള്ളി- 250 ഗ്രാം
വറ്റൽമുളക്- 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കാം ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റാം.ചുവന്നുള്ളി നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ചതച്ചെടുത്ത വറ്റൽമുളക് കൂടി ചേർത്തു വഴറ്റി യോജിപ്പിക്കാം. ഈ മസാലക്കൂട്ട് നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപം ഉപ്പുമിട്ട് വഴറ്റി നന്നായി യോജിപ്പിക്കാം.   ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. പകരം അടച്ചുവെച്ച് വേവിക്കാം. വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി അടുപ്പണയ്ക്കാം ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
 

Tags