ചിക്കന്‍ നഗ്ഗറ്റ്‌സ്’ തയ്യാറാക്കാം

nuggets

ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ (എല്ലില്ലാത്തത്) – 500 ഗ്രാം
ബ്രെഡു പൊടി – ഒരു കപ്പ്
മുട്ട – മൂന്ന് എണ്ണം
മൈദപ്പൊടി- ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് മൈദ, ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തില്‍ മുട്ട ഉടച്ച് ഒഴിച്ചശേഷം നന്നായി അടിച്ചുപതപ്പിക്കുക. മറ്റൊരു പാത്രത്തില്‍ ബ്രെഡ് പൊടിയെടുത്ത് മാറ്റിവെക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നായി എടുത്ത് ആദ്യം തയ്യാറാക്കിയ കൂട്ടില്‍ മുക്കുക. അതിനുശേഷം മുട്ടയിലും തുടര്‍ന്ന് ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക. ഇത് മാറ്റി വെക്കുക.
ഒരു പാന്‍ അടുപ്പില്‍വെച്ച് നന്നായി ചൂടാക്കുക. അതിലേക്ക് വെളിച്ചെണ്ണയൊഴിച്ചശേഷം നന്നായി ചൂടായിക്കഴിയുമ്പോള്‍ നേരത്തെ തയ്യാറാക്കിവെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ചിക്കന്‍ കഷ്ണങ്ങള്‍ പൊരിച്ചെടുക്കണം. ചിക്കന്‍ നഗ്ഗറ്റ്‌സ് ചൂടോടെ വിളമ്പാം.

Tags