ചിക്കൻ കറി തയ്യാറാക്കാം

chicken

ചേരുവകൾ

ചിക്കൻ- 500ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ-  1 കപ്പ്
മല്ലിപ്പൊടി- 1 1/2 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
കറിവേപ്പില- 1 തണ്ട്
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 10
കശുവണ്ടി- 20
കട്ടിയുള്ള തേങ്ങാപ്പാൽ- 2 കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കൻ വൃത്തിയായി കഴുകി കഷ്ണങ്ങളാക്കിയത് അരകിലോ ഒരു പാനിലെടുക്കാം.
അതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു തണ്ട് കറിവേപ്പില, ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കാം. വെന്തു വന്ന ചിക്കനിലേക്ക് പത്തോ പന്ത്രണ്ടോ പച്ചമുളക് നീളത്തിൽ അരിഞ്ഞതു ചേർത്ത് ഇളക്കി യോജിപ്പിക്കാം.
ഇരുപത് കശുവണ്ടിയിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് അരയ്ക്കാം.
നന്നായി വെന്ത ചിക്കനിലേക്ക് അത് ഒഴിച്ച് തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റാം.

Tags