നിമിഷങ്ങൾക്കുള്ളിൽ ചിക്കൻ കറി തയ്യാറാക്കാം

DH
DH

നിമിഷങ്ങൾക്കുള്ളിൽ ചിക്കൻ കറി തയ്യാറാക്കാം 

ചേരുവകൾ 

    ചിക്കൻ -1/2 കിലൊ
    ചെറിയുള്ളി -15
    സവാള -3
    പച്ചമുളക് -4
    വറ്റൽ മുളക് -8
    മല്ലി -2 റ്റീസ്പൂൺ
    കുരുമുളക് -10-12 മണി
    കറുവപട്ട -1 കഷണം
    ഗ്രാമ്പൂ -3
    പെരുംജീരകം -1/4 റ്റീസ്പൂൺ
    ഏലക്ക -1
    മഞൾ പൊടി -1/2 റ്റീസ്പൂൺ
    ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് -2 റ്റീസ്പൂൺ
    ഉപ്പ്, എണ്ണ,കടുക് - പാകത്തിനു
    തക്കാളി -1
    നാരങ്ങാനീരു -1/4 റ്റീസ്പൂൺ
    ഗരം മസാല -2 നുള്ള്
    കുരുമുളക് പൊടി - 1/4 റ്റീസ്പൂൺ
    കറിവേപ്പില -2 തണ്ട്

തയ്യാറാക്കുന്ന വിധം 

ചിക്കൻ കഴുകി വൃത്തിയാക്കി ,കുരുമുളക് പൊടി, നാരങ്ങാനീരു, ഗരം മസാല, കുറച്ച് ഉപ്പ്, കുറച്ച് മഞ്ഞൾ പൊടി, കുറച്ച് ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് ഇവ നന്നായി തേച്ച് പിടിപ്പിച്ച് മാറ്റി വക്കുക.


പാനിൽ കുറച്ച് എണ്ണ ചൂടാക്കി ചെറിയുള്ളി, വറ്റൽ മുളക്, മല്ലി, കറുവപട്ട, ഗ്രാമ്പൂ, ഏലക്ക, പെരുംജീരകം ,കുരുമുളക് ഇവ ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്റ ശെഷം തീ ഓഫ് ചെയ്ത്, ചൂടാറിയ ശെഷം ഈ കൂട്ട് നന്നായി അരച്ച് വക്കുക.


പാൻ വീണ്ടും ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പൊൾ സവാള ,പച്ചമുളക് ഇവ നീളത്തിൽ അരിഞത് ചേർത്ത് വഴറ്റുക.


ചെറുതായി വഴന്റ് കഴിയുമ്പോൽ ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് ,മഞൾ പൊടി, ചെറുതായി അരിഞ തക്കാളി, പാകത്തിനു ഉപ്പ് ഇവയും കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റുക.


തക്കാളി നന്നായി ഉടഞ്ഞ് കഴിയുമ്പോൾ മസാല പുരട്ടിയ ചിക്കൻ ചേർത് ഇളക്കി, അരച്ച് വച്ചിരിക്കുന്ന അരപ്പും.കൂടി ചേർത് നന്നായി ഇളക്കുക


3 മിനുറ്റ് അടച്ച് വച്ച് വേവിക്കുക. ശെഷം വളരെ കുറച്ച് വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച് നന്നായി തിളച്ച് എണ്ണ തെളിയുന്ന പരുവത്തിൽ തീ ഓഫ് ചെയ്യാം


ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, 2 ചെറിയുള്ളി അരിഞത് ഇവ മൂപ്പിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.കൂടുതൽ എണ്ണ വേണ്ട എന്നുള്ളവർക്ക് കടുക് വറക്കൽ ഒഴിവാക്കാം

Tags