ഇങ്ങനെ തയ്യാറാക്കി നോക്കൂ ചക്ക പായസം

Chakka Payasam
Chakka Payasam

ചേരുവകൾ:

ഉണക്കലരി- 1 കപ്പ്

പഴുത്ത ചക്കച്ചുള- 1/2 കിലോ

ശർക്കര (ചുരണ്ടിയത്)- 1/2 കിലോ

നെയ്യ്- 2 ടീസ്പൂൺ

തേങ്ങ (ചിരകിയത്)- 1

തേങ്ങാക്കൊത്ത്- 1/2 കപ്പ്

ഏലയ്ക്ക- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഉണക്കലരി പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക. അരി തിളയ്ക്കുമ്പോൾ ഇതിലേക്ക് ചക്ക അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി വെന്ത് വരുമ്പോൾ ശർക്കരയും നെയ്യും ചേർത്ത് യോജിപ്പിക്കുക. ഇത് കുറുകിയതിന് ശേഷം രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. ഇത് കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക. തിളച്ചതിന് ശേഷം തിളച്ചതിന് ശേഷം ഏലയ്ക്കാപ്പൊടിയും വറുത്ത തേങ്ങാക്കൊത്തും വിതറി വാങ്ങിവെയ്ക്കുക.

Tags