ആസ്വദിച്ചു കഴിക്കാൻ പഞ്ഞി പോലുള്ള കേക്ക് വീട്ടിൽ തയ്യാറാക്കാം ഓവനില്ലാതെ തന്നെ

Homemade Eggless Chocolate Cake to Sweeten Christmas and New Year Celebrations

ചേരുവകൾ

    റവ
    തേങ്ങ
    തേങ്ങാപ്പാൽ
    ബേക്കിങ് പൗഡർ
    ഏലയ്ക്കപ്പൊടി
    വെണ്ണ
    ബ്രൗൺ ഷുഗർ
    കശുവണ്ടി


തയ്യാറാക്കുന്ന വിധം

    ഒന്നേ മുക്കാൽ കപ്പ് റവ ഒരു ബൗളിൽ എടുത്തതിലേയ്ക്ക് കാൽ കപ്പ് തേങ്ങ
    ചിരകിയതും, ഒന്നേ മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും, കാൽ ടീസ്പൂൺ ഉപ്പ്, മൂന്ന് ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, അര കപ്പ് വെണ്ണ ഉരുക്കിയത്, ഒപ്പം രണ്ട് കപ്പ് ബ്രൗൺ ഷുഗർ കൂടി ചേർത്ത് ഇളക്കാം. 
    ആവിയിൽ വേവിക്കുന്നതിനായി ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് അൽപം വെണ്ണയോ നെയ്യോ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിക്കാം.
    മുകളിലായി തേങ്ങ വറുത്തതും കശുവണ്ടിയും കൂടി ചേർക്കാം.
    ശേഷം അടച്ചു വെച്ച് ആവിയിലോ  ഓവൻ ഉപയോഗിച്ചോ വേവിക്കാം. ഇത് ചൂടാറിയതിനു ശേഷം കഴിച്ചു നോക്കൂ.

Tags