ബ്രഡ് വട തയ്യാറാക്കിയാലോ

bread vada
bread vada

മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് വട. ചായയ്ക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ നല്ല മൊരിഞ്ഞ ബ്രഡ് വട .ബ്രഡാണ് ഇതിലെ പ്രധാന ചേരുവ. ബ്രഡ് കൂടാതെ മറ്റെന്തെല്ലാം ചേരുവയാണ് ഇതിന് വേണ്ടതെന്നും എങ്ങനെയാണിത് തയ്യാറാക്കുന്നതെന്നും നോക്കാം. സവാള, ഇഞ്ചി, പച്ചമുളക്, മല്ലിയില, കറിവേപ്പില, കുരുമുളക് പൊടി, ജീരകം, കായം, അരിപ്പൊടി, അല്‍പം റവ (മൊരിയുന്നതിന് വേണ്ടി), തൈര്, ഉപ്പ് എന്നിവയാണ് ബ്രഡ് കൂടാതെ എടുക്കേണ്ടത്. ഇവയെല്ലാം ഇഷ്ടാനുസരണം ചേര്‍ക്കാവുന്നതാണ്. തൈരും റവയും അല്‍പം മാത്രം ചേര്‍ത്താല്‍ മതി. 

ഇനി വട തയ്യാറാക്കുന്നതിനായി ആദ്യം ബ്രഡ് പൊടിച്ചെടുക്കാം. ഇനി ഇഞ്ചി, ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില എന്നിവയെല്ലാം കുനുകുനെ അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കാം. മറ്റ് ചേരുവകളും ചേര്‍ത്ത് കുഴച്ച് യോജിപ്പിച്ചെടുക്കാം. ഇനിയിത് ഉരുളകളാക്കി ഉരുട്ടിയെടുത്ത് ശേഷം കൈവെള്ളയില്‍ വച്ച് ചെറുതായി പരത്തി വടയുടെ പരുവമാക്കാം. ഇത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ തന്നെ തക്കാളി ചട്ണിയോടൊപ്പമോ ഗ്രീന്‍ ചട്ണിയോടൊപ്പമോ കഴിക്കാവുന്നതാണ്. 


 

Tags