ബീഫ് കായപ്പോള തയ്യാറാക്കാം

beef kayapola

ചേരുവകൾ

ബീഫ് - 200 ഗ്രാം  

മുട്ട - 4 എണ്ണം  

നേന്ത്രപ്പഴം - 1 എണ്ണം  

മൈദ - 1/4 കപ്പ്‌  

പാൽ - 1/4 കപ്പ്‌  

ഓയിൽ - 2 ടേബിൾസ്പൂൺ  

സവാള - 2 എണ്ണം 

ഇഞ്ചി, വെളുത്തുള്ളി മുറിച്ചത് - 2 ടേബിൾസ്പൂൺ  

ഉപ്പ് - പാകത്തിന്  

പച്ചമുളക് 4 എണ്ണം  

കറിവേപ്പില, മല്ലിയില  

കുരുമുളക്പ്പൊടി - 3 ടീസ്പൂൺ  

ഗരം മസാല പ്പൊടി - 1 ടീസ്പൂൺ  

മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ  

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ  

നെയ്യ് - 2 ടേബിൾസ്പൂൺ 

പഞ്ചസാ- 1 ടേബിൾസ്പൂ    

തയാറാക്കുന്ന വിധം  

ആദ്യം തന്നെ ബീഫിൽ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് ഒന്ന് വേവിച്ചെടുക്കണം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. വഴന്നുകഴിഞ്ഞാൽ ചെറുതായി മുറിച്ച സവാള ചേർത്ത് വീണ്ടും വഴറ്റുക. ഇനി മസാലപ്പൊടികൾ എല്ലാം ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി, ശേഷം വേവിച്ചെടുത്ത ബീഫ് ചേർക്കുക. 

ഒരു മിക്സിയിൽ മുട്ട, മൈദ, പാൽ, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിൽ കുറച്ച് ഓയിൽ ചേർത്ത് തയ്യാറാക്കിയ മസാലയിൽ ചേർത്ത് ഇളക്കുക. ഇനി ഒരു പാനിൽ കുറച്ച് നെയ്യ് ചേർക്കുക. അതിലേക്ക് തയ്യാറാക്കിയ കൂട്ടം ചേർത്ത് കൊടുക്കുക. ചെറുതീയിൽ വച്ച് വേവിച്ചെടുക്കുക. മുക്കാൽ വേവാകുമ്പോൾ നെയ്യിൽ വാട്ടിയ നേന്ത്രപ്പഴം ചേർക്കുക. വെന്തുകഴിഞ്ഞാൽ മറ്റൊരു പാനിൽ ഇട്ട് മുകൾഭാഗം ഗോൾഡൻ കളർ ആകുന്നതുവരെ ചൂടാക്കുക. 
 

Tags