രുചിയൂറും പലഹാരം ഇതാ ..

Prawns
Prawns

ആവശ്യമുള്ളവ

    പ്രോൺസ് -500 ഗ്രാം
    മുളകുപൊടി -ആവശ്യത്തിന്
    മുട്ട, ഓയിൽ -ആവശ്യത്തിന്
    ബ്രഡ്ക്രംസ് -ആവശ്യത്തിന്
    ജിഞ്ചർഗാർലിക് -ആവശ്യത്തിന്
    ഉപ്പ്, മല്ലിയില -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി വെയ്ൻ മാറ്റിയ പ്രോൺസ് മിക്സിയുടെ ചെറിയ ജാറിൽ ചേർത്ത് അരച്ചെടുക്കുക. കൂടുതൽ അരഞ്ഞുപോകരുത്. ശേഷം ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി, ഉപ്പ്‌, ജിഞ്ചർ ഗാർലിക് പേസ്റ്റ്, മല്ലിയില ചേർത്ത് നന്നായി മിക്സ് ചെയ്യണം.

ഇനി ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ബാളുകളായി ഇത് ഉരുട്ടിയെടുക്കാം. കൈയിൽ ഒട്ടിപ്പിടിക്കുന്നെങ്കിൽ കുറച്ച് ഓയിൽ പുരട്ടിയത്തിന് ശേഷം ചെയ്യുക. അതിനു ശേഷം എഗ്ഗ് ബീറ്റ് ചെയ്തതിൽ മുക്കിയ ശേഷം ബ്രഡ് ക്രംസിൽ റോൾ ചെയ്ത് നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്യാം. ഇനി ചൂടോടെ ക്രിസ്പിയായി പ്രോൺസ് പോപ്കോൺ കഴിക്കാം.

Tags