സൺ‌ഡേ ഡിന്നറിനു ഒരുക്കം ഈ കിടിലൻ ഐറ്റം

Prawns
Prawns

ചേ​രു​വ​ക​ൾ:

പ്രോ​ൺ​സ് മ​ജ്ബൂ​സ്

● ചെ​മ്മീ​ൻ -500 ഗ്രാം

​● കു​രു​മു​ള​ക് പൊ​ടി -1 ടീ​സ്പൂ​ൺ

● മ​ഞ്ഞ​ൾ​പൊ​ടി -1/2 ടീ​സ്പൂ​ൺ

● ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

● ബ​സ്മ​തി അ​രി -500 ഗ്രാം

​● നെ​യ്യ് -1 ടേ​. സ്പൂ​ൺ

● സ​വാ​ള -3

● ത​ക്കാ​ളി -3

● ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി-​പ​ച്ച​മു​ള​ക് പേ​സ്​​റ്റ്​ -3 ടേ​. സ്പൂ​ൺ

● മു​ള​കു​പൊ​ടി -1 ടേ​. സ്പൂ​ൺ

● മ​ല്ലി​പ്പൊ​ടി -1 ടേ​. സ്പൂ​ൺ

● മ​ഞ്ഞ​ൾ​പൊ​ടി -1/2 ടീ​സ്പൂ​ൺ

● കു​രു​മു​ള​ക് പൊ​ടി -1 ടീ​സ്പൂ​ൺ

● ഗ​രം​മ​സാ​ല -1/2 ടീ​സ്പൂ​ൺ

● ക​റി​വേ​പ്പി​ല, ഉ​പ്പ്, എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്

● വി​നാ​ഗി​രി -1 ടീ​സ്പൂ​ൺ

● ചെ​റു​നാ​ര​ങ്ങ നീ​ര് -1 ടീ​സ്പൂ​ൺ
ത​യാ​റാ​ക്കു​ന്ന വി​ധം:

ചെ​മ്മീ​ൻ മാ​രി​നേ​റ്റ് ചെ​യ്തു​വെ​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​യാ​ൽ അ​തി​ലേ​ക്ക് സ​വാ​ള ചേ​ർ​ത്തു ​കൊ​ടു​ക്കാം.​ തു​ട​ർ​ന്ന് ക​റി​വേ​പ്പി​ല​ കൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി-​പ​ച്ച​മു​ള​ക് പേ​സ്​​റ്റ്, ത​ക്കാ​ളി എ​ന്നി​വ ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റി ത​ക്കാ​ളി ന​ന്നാ​യി വെ​ന്ത് ഉ​ട​യു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് മാ​രി​നേ​റ്റ് ചെ​യ്തു​വെ​ച്ചി​രി​ക്കു​ന്ന ചെ​മ്മീ​ൻ ചേ​ർ​ക്കു​ക.

ശേ​ഷം മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, മ​ല്ലി​പ്പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഗ​രം​മ​സാ​ല പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റു​ന്ന​തു വ​രെ മൂ​പ്പി​ക്കു​ക. ഒ​രു ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് അ​ഞ്ച്​ മി​നി​റ്റ് ചെ​മ്മീ​ൻ ഹാ​ഫ് കു​ക്ക് ആ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക. അ​തി​ലേ​ക്ക് അ​രി വേ​വി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ളം, അ​രി, വി​നാ​ഗി​രി, ചെ​റു​നാ​ര​ങ്ങ നീ​ര് എ​ന്നി​വ ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക. ശേ​ഷം നെ​യ്യ് കൂ​ടി ചേ​ർ​ത്ത് മൂ​ടി​വെ​ച്ച് ഏ​ഴ്​ മി​നി​റ്റ് ഹൈ ​ഫ്ലെ​യ്മി​ൽ വേ​വി​ക്കു​ക. പ്രോൺ മജ്ബൂസ് റെഡി.

Tags