വീട്ടിൽ പ്രോൺസ് ഉണ്ടോ ? എങ്കിൽ ഇത് ട്രൈ ചെയ്യൂ ...
ചേരുവകൾ:
പ്രോൺസ് മജ്ബൂസ്
● ചെമ്മീൻ -500 ഗ്രാം
● കുരുമുളക് പൊടി -1 ടീസ്പൂൺ
● മഞ്ഞൾപൊടി -1/2 ടീസ്പൂൺ
● ഉപ്പ് - ആവശ്യത്തിന്
● ബസ്മതി അരി -500 ഗ്രാം
● നെയ്യ് -1 ടേ. സ്പൂൺ
● സവാള -3
● തക്കാളി -3
● ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് -3 ടേ. സ്പൂൺ
● മുളകുപൊടി -1 ടേ. സ്പൂൺ
● മല്ലിപ്പൊടി -1 ടേ. സ്പൂൺ
● മഞ്ഞൾപൊടി -1/2 ടീസ്പൂൺ
● കുരുമുളക് പൊടി -1 ടീസ്പൂൺ
● ഗരംമസാല -1/2 ടീസ്പൂൺ
● കറിവേപ്പില, ഉപ്പ്, എണ്ണ -ആവശ്യത്തിന്
● വിനാഗിരി -1 ടീസ്പൂൺ
● ചെറുനാരങ്ങ നീര് -1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചെമ്മീൻ മാരിനേറ്റ് ചെയ്തുവെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് സവാള ചേർത്തു കൊടുക്കാം. തുടർന്ന് കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർക്കുക. ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, തക്കാളി എന്നിവ ചേർത്ത് പച്ചമണം മാറി തക്കാളി നന്നായി വെന്ത് ഉടയുന്നതുവരെ വഴറ്റുക. അതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർക്കുക.
ശേഷം മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ മൂപ്പിക്കുക. ഒരു കപ്പ് വെള്ളം ചേർത്ത് അഞ്ച് മിനിറ്റ് ചെമ്മീൻ ഹാഫ് കുക്ക് ആകുന്നതുവരെ വേവിക്കുക. അതിലേക്ക് അരി വേവിക്കാനാവശ്യമായ വെള്ളം, അരി, വിനാഗിരി, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം നെയ്യ് കൂടി ചേർത്ത് മൂടിവെച്ച് ഏഴ് മിനിറ്റ് ഹൈ ഫ്ലെയ്മിൽ വേവിക്കുക. പ്രോൺ മജ്ബൂസ് റെഡി.