മീൻകറികളുടെ കൂട്ടത്തിൽ രുചിയുടെ രാജാവായി നമ്മുടെ സ്പെഷ്യൽ ചെമ്മീൻ കറി!
ആവശ്യമായ ചേരുവകൾ
ചെമ്മീൻ (Prawns / Shrimp) – 250 ഗ്രാം (തൊലിയും നാരും കളഞ്ഞു കഴുകി വൃത്തിയാക്കിയത്)
കുടംപുളി (Cocum) – 2 വലിയ കഷ്ണം (1/2 കപ്പ് വെള്ളത്തിൽ കഴുകി കുതിർത്തത്)
കടുക് – 1/2 ടീ സ്പൂൺ
ഉലുവ – 1/2 ടീ സ്പൂൺ
ചെറിയ ഉള്ളി (Shallots) – 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 2 അല്ലി (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ / ഓയിൽ – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
അരച്ചെടുക്കാൻ ആവശ്യമായവ:
തേങ്ങ ചിരകിയത് – 3/4 കപ്പ്
ചെറിയ ഉള്ളി – 3 എണ്ണം
വെളുത്തുള്ളി – 3 അല്ലി
മുളകുപൊടി – 1 1/2 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
മല്ലിപ്പൊടി – 1 ടീ സ്പൂൺ
ചെമ്മീൻ കറി തയ്യാറാക്കുന്ന വിധം
തയ്യാറെടുപ്പ്: ആദ്യം കുടംപുളി നന്നായി കഴുകിയ ശേഷം 1/2 കപ്പ് വെള്ളത്തിൽ കുതിരാനായി മാറ്റി വെക്കുക.
താളിക്കൽ & വഴറ്റൽ: ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുക് ഇട്ട് പൊട്ടിക്കുക. തുടർന്ന് ഉലുവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഉള്ളി മൃദുവാകുന്നതുവരെ വഴറ്റുക.
തേങ്ങാ അരപ്പ് ചേർക്കൽ: അരച്ചെടുക്കാൻ മാറ്റി വെച്ചിരിക്കുന്ന ചേരുവകളെല്ലാം (തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി) ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ പേസ്റ്റായി അരച്ചെടുക്കുക. ഈ അരപ്പ് മൺചട്ടിയിലേക്ക് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും, പാകത്തിന് ഉപ്പും, കുതിർത്തു വെച്ചിരിക്കുന്ന കുടംപുളിയും ആ വെള്ളത്തോടൊപ്പം ചേർത്ത് നന്നായി ഇളക്കുക.
കറി തിളപ്പിക്കൽ: അരപ്പ് നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച് (Low flame) 5 മിനിറ്റ് തിളപ്പിക്കുക.
ചെമ്മീൻ ചേർത്ത് വേവിക്കൽ: ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ കറിയിലേക്ക് ചേർത്ത് ഇളക്കുക. വീണ്ടും 5 മിനിറ്റ് കൂടി ചെമ്മീൻ വെന്തു വരുന്നതുവരെ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. (ചെമ്മീൻ കൂടുതൽ സമയം വേവിച്ചാൽ റബ്ബർ പോലെ കട്ടിയായി പോകാൻ സാധ്യതയുണ്ട്).
നാടൻ രുചിയിലുള്ള സ്വാദിഷ്ടമായ ചെമ്മീൻ കറി തയ്യാർ! ചൂടുള്ള ചോറിനോടൊ, പുഴുങ്ങിയ കപ്പയ്ക്കൊടൊ, റൊട്ടിയ്ക്കൊടൊ ഒപ്പം വിളമ്പാം.
.jpg)

