ബട്ടർ ഗ്രിൽഡ് കോൺ തയ്യാറാക്കാം
വേണ്ട ചേരുവകൾ
കോൺ 4 എണ്ണം
ബട്ടർ 250 ഗ്രാം
മുളക് പൊടി 2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
നാരങ്ങ നീര് 1 എണ്ണം
ചാറ്റ് മസാല 1/2 സ്പൂൺ
മല്ലിയില 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തോൽ കളഞ്ഞ കോൺ നല്ലത് പോലെ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത കോണിലേക്ക് ആവശ്യത്തിന് മുളകുപൊടി, ഉപ്പ്, നാരങ്ങാനീര്, ചാറ്റ് മസാല എന്നിവ കുഴച്ചെടുത്ത് നല്ലത് പോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നിറയെ ബട്ടർ തേച്ചുപിടിപ്പിച്ച കോണിലേക്ക് ഈ ഒരു മസാലയും തേച്ചുപിടിപ്പിച്ച അതിനു മുകളിലായിട്ട് ബട്ടർ വീണ്ടും തേച്ചുപിടിപ്പിച്ചതിനു ശേഷം ഇതിനെ നല്ലപോലെ കനലിനു മുകളിലേക്ക് വച്ചുകൊടുത്ത് ഗ്രിൽ ചെയ്തെടുക്കുക. ശേഷം കനലിന് മുകളിൽ വച്ച് ചൂടിൽ ഗ്രിൽ ചെയ്തെടുക്കാവുന്നതാണ്. ഇതിന് മുകളിൽ ആയിട്ട് മല്ലിയില കൂടി തൂക്കി കൊടുക്കാവുന്നതാണ്. ബട്ടർ ഗ്രിൽഡ് കോൺ തയ്യാറായി.
.jpg)


