മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം

potatosevai

 ചേരുവകൾ

ഉരുളക്കിഴങ്ങ്
കടലമാവ്- 1കപ്പ്
മുളകുപൊടി
മഞ്ഞൾപ്പൊടി
ജീരകപ്പൊടി
ചാട്മസാല
കായപ്പൊടി
ഗരംമസാല
നെയ്യ്
അരിപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ആവിയിൽ വേവിച്ച് തൊലി കളഞ്ഞെടുക്കാം. അത് നന്നായി ഉടച്ച് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് ഒരു കപ്പ് കടലമാവും, എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ചാട്മസാല, ഗരംമസാല, ഒരു നുള്ള് കായപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരിപ്പൊടി എന്നിവ ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ചു ചൂടാക്കാം.
ചൂടാക്കിയ നെയ്യും ഉരുളക്കിഴങ്ങിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.
സേവനാഴിയിൽ എണ്ണ പുരട്ടി കുഴച്ചെടുത്ത മാവ് അതിൽ നിറയ്ക്കാം. അടികട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം. എണ്ണ തിളച്ചു കഴിയുമ്പോൾ തീ കുറച്ച് മാവ് അതിലേയ്ക്ക് പിഴിഞ്ഞു ചേർക്കാം. മിനിറ്റുകൾക്കുള്ളിൽ സേവ തയ്യാർ. അത് എണ്ണയിൽ നിന്നും കോരിമാറ്റി തണുത്ത് കഴിയുമ്പോൾ കൈ ഉപയോഗിച്ച് പൊടിച്ചെടുക്കാം.
ഇനി വൃത്തിയുള്ള ഈർപ്പം കടക്കാത്ത കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കം, ആവശ്യാനുസരണം കഴിക്കാം.
 

Tags