കുട്ടികളുടെ പ്രിയ വിഭവം വീട്ടിൽ ഉണ്ടാക്കി നൽകൂ ...
Aug 24, 2024, 20:20 IST
ആവശ്യമുള്ള സാധനങ്ങൾ:
ഉരുളക്കിഴങ്ങ് - 3 എണ്ണം
സവാള - 1 എണ്ണം
ചോളപൊടി - 1/4 കപ്പ്
ബ്രഡ് പൊടിച്ചത് - ആവശ്യത്തിന്
മുളക് പൊടി -1 ടേബിൾ സ്പൂൺ
ചില്ലി ഫ്ലെക്സ് - 1 ടീസ്പൂൺ
സീസണിങ് - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചതിനു ശേഷം എല്ലാ ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഉരുളക്കിഴങ്ങ് ചേരുവ കൈവെള്ളയിൽവെച്ച് ഉരുട്ടി ഷേപ്പ് ചെയ്ത ശേഷം കലക്കിവെച്ച ചോള പൊടിയിൽ മുക്കി എടുക്കുക. തുടർന്ന് ബ്രഡ് പൊടിയിൽ മുക്കിയതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക. പൊട്ടറ്റോ നഗറ്റ്സ് റെഡി.