ചപ്പാത്തിക്കും ചോറിനും ഈ ഒരു കറി മതി; വിരൽ നക്കാൻ തോന്നിപ്പിക്കും രുചി

Potato Curry

ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ് – 4 എണ്ണം (വേവിച്ച് കഷണങ്ങളാക്കിയത്)
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
കടുക് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 മുതൽ 1½ കപ്പ് വരെ
മല്ലിയില – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്ത് സവാള ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ ഇളക്കുക.
വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് മസാല നന്നായി പൊതിയുന്ന വിധത്തിൽ ഇളക്കുക.
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 5–7 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.
അവസാനം ഗരം മസാലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.ഉരുളക്കിഴങ്ങ് കറി റെഡി.

Tags