രുചിയിൽ മുന്നിൽ ഈ കോമ്പിനേഷൻ തന്നെ; നല്ല ചൂടുള്ള പോർക്ക് വരട്ടിയത് റെസിപ്പി

pork varattiyathu

ആവശ്യമായവ :
പോർക്ക്‌ - 1 kg
ഇഞ്ചി - 1 കഷ്ണം
സവാള - 2 എണ്ണം
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 4 എണ്ണം
ഗരം മസാല - 1 tsp
മല്ലിപ്പൊടി - 3 tsp
മുളക്പൊടി - 2 tsp
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1tsp
മഞ്ഞൾപൊടി - ആവശ്യത്തിന്
തയാക്കുന്നവിധം:
പോർക്ക് മഞ്ഞളും ഉപ്പും ചേർത്ത് കുക്കറിൽ നല്ലപോലെ വേവിച്ചെടുക്കുക. ഉരുളിയിൽ വെളിച്ചെണ്ണ ചൂടായിവരുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ആവശ്യത്തിന്‌ ഉപ്പ് ചേർത്ത് വഴറ്റുക.
പച്ചമണം മാറുമ്പോൾ പൊടികൾ ചേർത്ത് ഇളക്കാം. പൊടികൾ പച്ചമണം മാറുമ്പോൾ പോർക്ക്‌ ചേർത്ത് കൊടുക്കാം.
ചെറുതീയിൽ പോർക്ക് വരട്ടിയെടുക്കുക.വരണ്ടു വരുമ്പോൾ 1 tsp കുരുമുളക് പൊടി കൂടി വിതറി എടുക്കാം
 

Tags