പോർക്ക് ബെല്ലി ഇനി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
പോർക്ക് ബെല്ലി- ഒരു കിലോ
ഉപ്പ്- 2 ടീസ്പൂൺ
കുരുമുളക് പൊടി- ഒരു ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂൺ
സോയ സോസ്- 2 ടേബിൾ സ്പൂൺ
തേൻ- ഒരു ടേബിൾ സ്പൂൺ
ചില്ലി ഫേല്ക്‌സ് – ഒരു ടീസ്പൂൺ
എണ്ണ- ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പോർക്ക് ബെല്ലി നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് തുണി കൊണ്ട് തുടച്ച് വെള്ളം പൂർണമായി നീക്കി വരണ്ടരീതിയിലാക്കണം. സ്‌കിൻ ഉള്ള ഭാഗത്ത് കത്തി കൊണ്ട് ചെറിയ വരകൾ ഇട്ടുകൊടുക്കുക. ഇത് ക്രിസ്പിയാകാൻ സഹായിക്കും. ഉപ്പ്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, സോയ സോക്‌സ്, തേൻ, ചില്ലി ഫേക്ല്‌സ് എന്നിവയുടെ മിശ്രിതം തയ്യാറാക്കിയശേഷം മാംസഭാഗത്ത് നന്നായി പുരട്ടുക. തുടർന്ന് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. കൂടുതൽ ടേസ്റ്റ് കിട്ടണമെങ്കിൽ ആറുമണിക്കൂർ വെക്കാം. ഇതിനുശേഷം ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 40 മുതൽ 50 മിനിട്ട് വരെ റോസ്റ്റ് ചെയ്യുക. അവസാനം 220 ഡിഗ്രി സെൽഷ്യസിൽ 10 മിനിട്ട് വെച്ച് മുകൾഭാഗം ക്രിസ്പിയാക്കാം. ഇതോടെ പുറത്ത് ക്രിസ്പിയും അകത്ത് ജ്യൂസിയുമായ സ്വാദിഷ്ടമായ പോർക്ക് ബെല്ലി റെഡി. സോസ് മാത്രം ചേർത്തോ അല്ലെങ്കിൽ ചോറ്, ഫ്രൈഡ് റൈസ് എന്നിവയുടെ കൂടെയോ പോർക്ക് ബെല്ലി കഴിക്കാം.
.jpg)

