നാലുമണി ചായക്കൊപ്പം ഒരു പൊരി ഉണ്ട; മലയാളിയുടെ പ്രിയപ്പെട്ട ക്രിസ്പി ലഘുഭക്ഷണം

pori unda

ചേരുവകൾ:-
പൊരി- 3 കപ്പ്
ശർക്കര- 1 കപ്പ്
ഏലക്കാപ്പൊടി- ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
നെയ്യ്
തയ്യാറാക്കുന്ന വിധം:-
ശർക്കര പാനിയാക്കി അരിച്ചു വെക്കുക. ഇത് ചീനച്ചട്ടിയിലേക്ക് അരിചൊഴിച്ച് കുറുകാൻ വെക്കുക. കുറുകി വരുമ്പോൾ ഏലക്കാപൊടി ചേർക്കുക. കുറുകി നൂൽ പരുവമാകുന്നതിനു തൊട്ടു മൂന്നായി പൊരി ഇട്ട് ഇളക്കി കയ്യിൽ നെയ്യ് പുരട്ടി ഉരുളകളാക്കുക.

Tags