ദിവസവും മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റാം

Pomegranate

പോഷകഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ. ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താനാകും. പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന മാതളനാരങ്ങ കോശ നാശത്തെയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും ചെറുക്കുന്നു. മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിന് സഹായിക്കുകയും.

tRootC1469263">

മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് രക്തസമ്മർദ്ദവും ട്രൈഗ്ലിസറൈഡിന്റെ അളവും കുറയ്ക്കാൻ സഹായിക്കും. ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിനൊപ്പം ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു. മാതളം പതിവായി കഴിക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കും. അൾഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

മാതളനാരങ്ങ കഴിക്കുന്നതിലൂടെ നല്ല അളവിൽ നാരുകൾ ലഭിക്കും. ഇത് പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും മാതളനാരങ്ങ കഴിക്കുന്നത് വീക്കം, അനുബന്ധ ലക്ഷണങ്ങൾ, പ്രത്യേകിച്ച് സന്ധി വേദന, കാഠിന്യം എന്നിവ കുറയ്ക്കാൻ സഹായിക്കും.

മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ആർത്തവ സമയത്തെ വേദന കുറയ്ക്കാനും പിഎംഎസ് ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ (പ്യൂണിക്കലാജിനുകൾ, ആന്തോസയാനിനുകൾ), ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ആർത്തവ വേദനയും അസ്വസ്ഥതയും ശമിപ്പിക്കാൻ സഹായിക്കുന്നു.

Tags