കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാം രുചികരമായ നാടൻ പൊടിമുട്ട!
വേണ്ട ചേരുവകൾ
കുരുമുളക് 1 ടേബിൾസ്പൂൺ
മല്ലി 1 ടേബിൾസ്പൂൺ
ജീരകം 1 ടീസ്പൂൺ
പെരുഞ്ചീരകം 1 ടീസ്പൂൺ
കടലപ്പരിപ്പ് 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ
എള്ള് 1 ടീസ്പൂൺ
ഉണക്കമുളക് 6 എണ്ണം
ചതച്ച വെളുത്തുള്ളി 10 എണ്ണം
കറിവേപ്പില 2 തണ്ട്
കല്ലുപ്പ് പാകത്തിന്
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
പച്ചമുളക് 2 എണ്ണം
വേവിച്ച മുട്ട മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
കുരുമുളക് മുതൽ കല്ലുപ്പ് വരെയുള്ള സാധനങ്ങൾ ഡ്രൈ റോസ്റ്റ് ചെയ്തു തരുതരുപ്പായി പൊടിച്ചു വയ്ക്കുക. ആവശ്യത്തിന് എടുത്തു കഴിഞ്ഞു ബാക്കിയുള്ള പൊടി എയർ ടൈറ്റ് കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം. പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഒന്നു വഴറ്റി രണ്ടാക്കി വച്ചിരിക്കുന്ന മുട്ട നിരത്തി രണ്ടു ടേബിൾ സ്പൂൺ തയ്യാറാക്കി വച്ചിരിക്കുന്ന പൊടി വിതറി തിരിച്ചും മറിച്ചുമിട്ടെടുത്താൽ പൊടിമുട്ട തയ്യാർ.
.jpg)

