ക്രിസ്മസ് സ്പെഷ്യൽ: മുട്ട ചേർക്കാത്ത പ്ലം കേക്ക് സിംപിളായി തയ്യാറാക്കാം

Plum Cake
Plum Cake

ചേരുവകൾ

പഞ്ചസാര- 2 ¼ കപ്പ് 
തേൻ- 3½ ടേബിൾ സ്പൂൺ 
വാനില എസ്സെൻസ് - 2 ടീസ്പൂൺ 
എണ്ണ- 1¼ കപ്പ് 
കാൻഡീഡ് പഴങ്ങൾ- 1 കപ്പ് 
ഉണങ്ങിയ പഴങ്ങൾ (ചെറുതായി അരിഞ്ഞത്)- ½ കപ്പ് 
ബേക്കിംഗ് സോഡാ- ½ ടേബിൾ സ്പൂൺ 
പാൽ- 1½ കപ്പ് 
ബേക്കിംഗ് പൗഡർ- 1 ടേബിൾ സ്പൂൺ
മൈദ- 4½ കപ്പ് 


തയ്യാറാക്കുന്ന വിധം

tRootC1469263">

    പഞ്ചസാര, തേൻ, വാനില എസ്സെൻ്, എണ്ണ, എന്നിവ കുറഞ്ഞ് തീയിൽ ഏകദേശം 3  മിനിറ്റ് നന്നായി യോജിപ്പിക്കാം. 
    കാൻഡീഡ് പഴങ്ങൾ, ഉണങ്ങയ പഴങ്ങൾ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, പാൽ എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മൈദപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കാം. 
    ഒരു റൗണ്ട് മോൾഡ് (6 ഇഞ്ച് വ്യാസവും 2 ഇഞ്ച് ഉയരവും) ബട്ടർ പേപ്പർ ഉപയോഗിച്ച് ലൈൻ ചെയ്ത ശേഷം, അതിലേക്ക് കേക്ക് മിശ്രിതം ഒഴിക്കാം.
    മോൾഡ് 160 ഡിഗ്രി സെൽഷ്യസിൽ പ്രീ-ഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 40 മിനിറ്റ് വെച്ച് ബേക്ക് ചെയ്യാം.
    കേക്ക് തയ്യാറായിക്കഴിഞ്ഞാൽ, പുറത്തെടുത്ത് മോൾഡിൽ തന്നെ വച്ച് 10 മിനിറ്റ് തണുക്കാൻ അനുവദിക്കാം.
    ഇത് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. ഐസിംഗ് ഷുഗർ, ചെറികൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.
 

Tags