പിസ തയ്യാറാക്കാം ഓവൻ ഇല്ലാതെ

google news
pizza

പിസ ബേസിന് വേണ്ട ചേരുവകൾ

    ചൂടു വെള്ളം – 1/2 കപ്പ്
    പഞ്ചസാര- 2 ടീസ്പൂൺ
    ഒറിഗനോ- 1/2 ടീസ്പൂൺ
    ഒലിവ് ഓയിൽ- 3 ടീസ്പൂൺ
    മൈദ – ഒന്നര കപ്പ്
    ഈസ്റ്റ് -1 ടീസ്പൂൺ
    ഉപ്പ്
 
   മൈദ, യീസ്റ്റ്, ഉപ്പ്, പഞ്ചസാര എന്നിവ ഒന്നിച്ചുചേർത്ത് കുഴയ്ക്കുക.യീസ്റ് വെള്ളത്തിൽ കലക്കി ഉപയോഗിക്കുക. അഞ്ച് മണിക്കൂർ വയ്ക്കുക. അതിനുശേഷം ചപ്പാത്തിക്ക് എടുക്കുന്നതുപോലെ വലിയ ഉരുളകളാക്കി പരത്തിഎടുക്കുക.പരത്തിയ മാവിലേക്ക് പിസ സോസ് തേച്ച് പിടിപ്പിക്കുക.ഒലീവെണ്ണയും തേയ്ക്കണം.

ഇനി ടോപ്പിംഗിനായുള്ള ചേരുവകൾ:

    ചിക്കൻ കാൽ കിലോ
    ക്യാപ്സിക്കം
    ബ്ളാക്ക് ഒലിവ്
    ചീസ്
    പെരി പെരി സോസ്
    ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

    ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക. അല്പം പെരി പെരി സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക. ക്യാപ്സിക്കം,ബ്ളാക്ക് ഒലിവ് അല്പനേരം ആവി കേറ്റിയെടുക്കുക.
    ചൂടായ പാനിൽ ചപ്പാത്തിക്കു പരത്തുന്നതു പോലെ പരത്തി എടുത്ത മാവ് 3 മിനിറ്റ് ഇരു വശവും വേവിച്ച് തീ ഓഫ് ചെയ്യണം. സോസ് ഒഴിച്ച് അതിന്റെ മുകളിൽ ചീസ് വിതറി ചിക്കൻ , കാപ്സിക്കം അരിഞ്ഞത്, ഒലിവ്‌ എന്നിവ വെച്ച് അതിന്റെ മേലെ കുറച്ചു കുരുമുളക് പൊടി , ഒറിഗാനോ എന്നിവ ഇട്ടു കൊടുക്കുക.
    വീണ്ടും പാൻ ചെറു തീയിൽ പത്തു മിനിറ്റ് വേവിച്ചെടുക്കണം.

Tags