ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു പീത്‍‍സ ഉണ്ടാക്കാം

You can easily make a pizza without an oven.

ചേരുവകൾ

മൈദ – 1 കപ്പ്

ബേക്കിങ് പൗഡർ – ½ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടേബിൾസ്പൂൺ

വെള്ളം – ആവശ്യത്തിന് (മാവ് കുഴയ്ക്കാൻ)

ടോപ്പിങ്ങിന്:

മുട്ട – 2 എണ്ണം 

ഉള്ളി   (ചെറുതായ് അരിഞ്ഞത്)  – 1 എണ്ണം 

തക്കാളി (ചെറുതായ് അരിഞ്ഞത്)    – 1 എണ്ണം 

ക്യാപ്സിക്കം (ചെറുതായ് അരിഞ്ഞത്)   – 1 എണ്ണം 

പച്ചമുളക് – 1 എണ്ണം 

പീത്‍‍സ സോസ് / കെച്ചപ്പ് – 2–3 ടേബിൾസ്പൂൺ

ചീസ് (മോസറല്ല / പ്രോസസ്ഡ്) – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് പൊടി / ചില്ലി ഫ്ലേക്സ് / ഓറിഗാനോ – അല്പം

എണ്ണ / ബട്ടർ – അല്പം

തയാറാക്കുന്ന വിധം

ആദ്യം പീത്‍‍സ മാവ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. മൈദ, ബേക്കിങ് പൗഡർ, ഉപ്പ്  എന്നിവ എണ്ണ ചേർത്ത് അല്പം വെള്ളം ഒഴിച്ച് മൃദുവായി മാവ് കുഴയ്ക്കുക.

കുഴച്ചെടുത്ത മാവ് 15–20 മിനിറ്റ് മൂടി വയ്ക്കുക. ശേഷം മാവ് ചെറിയ ബോൾ ആക്കി പീത്‍‍സ പോലെ പരത്തുക. ചൂടാക്കിയ തവയിൽ അല്പം എണ്ണ പുരട്ടി പരത്തി വച്ചിരിക്കുന്ന മാവ് വയ്ക്കുക. 

ഒരു വശം അല്പം വേവുമ്പോൾ മറിക്കുക. മറിച്ചിട്ട മാവിന് മുകളിൽ പീത്‍‍സ സോസ് പുരട്ടുക.ഉള്ളി, തക്കാളി, ക്യാപ്സിക്കം എന്നിവ വിതറുക. ഒരു ബൗളിൽ മുട്ട അടിച്ച് ഉപ്പും കുരുമുളകും ചേർത്ത് പീത്‍‍സയുടെ മുകളിൽ ഒഴിക്കുക. അതിനു മുകളിലേക്കു ഗ്രേറ്റ് ചെയ്ത ചീസ്  ഇട്ടതിനു ശേഷം മൂടി വെച്ച് ചെറിയ തീയിൽ 8–10 മിനിറ്റ് വേവിക്കുക.

ചീസ് ഉരുകി മുട്ട നന്നായി വേവായാൽ പീത്‍‍സ റെഡി. ഓറിഗാനോയും ചില്ലി ഫ്ലേക്സും വിതറി കട്ട് ചെയ്ത് പീത്‍‍സ വിളമ്പാം. മൈദ അല്ലാതെ ബ്രെഡ് ഉപയോഗിച്ചും ഇതേ രീതിയിൽ ബ്രെഡ് എഗ്ഗ് പീത്‍‍സ ഉണ്ടാക്കാം. ഒവൻ ഉണ്ടെങ്കിൽ 180°C-ൽ 12–15 മിനിറ്റ് ബേക്ക് ചെയ്യാം.

Tags