ഇനിയെന്തിനാണ് പുറത്തു നിന്ന് വാങ്ങുന്നത്? വീട്ടിൽ ഉണ്ടാക്കാം ബെസ്റ്റ് പിസ
ആവശ്യമായ സാധനങ്ങൾ
മാവ് തയ്യാറാക്കാൻ:
മൈദ – 2 കപ്പ്
ഈസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് – ½ ടീസ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
എണ്ണ – 2 ടേബിൾ സ്പൂൺ
ടോപ്പിങ്ങിന്:
പിസ സോസ് (അല്ലെങ്കിൽ ടോമാറ്റോ സോസ്)
ക്യാപ്‌സിക്കം, ഉള്ളി, തക്കാളി, സീസൺഡ് വെജ്സുകൾ (ആവശ്യത്തിന്)
tRootC1469263">മൊസാരെല്ല ചീസ് (തുരന്നത്)
ഓറിഗാനോ, ചില്ലി ഫ്ലേക്‌സ്
തയ്യാറാക്കുന്നത് എങ്ങനെ?
മാവ് തയ്യാറാക്കൽ
ചൂടുവെള്ളത്തിൽ ഈസ്റ്റും പഞ്ചസാരയും ചേർത്ത് 10 മിനിറ്റ് നുരയുന്നത് വരെ വെക്കുക.
ഒരു ബൗളിൽ മൈദ, ഉപ്പ്, എണ്ണ ചേർത്ത് ഈസ്റ്റ് മിശ്രിതം ചേർത്ത് മൃദുവായി കുഴക്കുക.
മാവ് ഒരു മണിക്കൂർ മൂടി വെച്ച് ഇരട്ടിയാകാൻ അനുവദിക്കുക.
പിസ ബേസ് തയ്യാറാക്കൽ
കുഴച്ച മാവ് പന്ത് രൂപത്തിൽ എടുത്ത് ഒതുക്കി ചപ്പാത്തിപോലെ പരത്തുക.
ഫോർക്ക ഉപയോഗിച്ച് ചെറിയ തുളകൾ കൊടുക്കുക.
ടോപ്പിംഗുകൾ ചേർക്കൽ
ബേസിന് മുകളിൽ പിസ സോസ് പുരട്ടുക.
ആവശ്യമായ പച്ചക്കറികൾ വിതറി ഇടുക.
മുകളിലേക്ക് ധാരാളം മൊസാരെല്ല ചീസ് ചേർക്കുക.
ഓറിഗാനോയും ചില്ലി ഫ്ലേകസും വിതറുക.
ബേക്ക് ചെയ്യൽ
OTG/oven: 200°C‐ൽ 15–20 മിനിറ്റ്
തവയിൽ: താഴെ തീയിൽ പാത്രം മൂടി 12–15 മിനിറ്റ്
.jpg)


