റവ പിസ ; റെസിപ്പി ഇതാ

pizza

ചേ​രു​വ​ക​ൾ

*റവ /സൂചി - 1 കപ്പ്

*വെള്ളം - 1 കപ്പ്

*തൈര് - 1/3 കപ്പ്

*തേങ്ങചിരവിയത് - 1/3 കപ്പ്

*ബേക്കിങ് സോഡ - 1/4 ടീ സ്പൂൺ

*ക്യാപ്‌സിക്കം

*ഉള്ളി

*ഫ്രൈഡ് ചിക്കൻ

*ടൊമാറ്റോ സോസ്

*ഒറീഗാനോ

*മൊസറല്ല ചീസ്

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം മി​ക്സി​യു​ടെ ജാ​ർ എ​ടു​ത്ത് അ​തി​ൽ റ​വ ഇ​ടു​ക. വെ​ള്ളം, തൈ​ര്, തേ​ങ്ങ എ​ന്നി​വ ഇ​ട്ട് ന​ല്ല​പോ​ലെ ബ്ല​ൻ​ഡ് ചെ​യ്യു​ക. ഈ ​മി​ക്സ്‌ ഒ​രു ബൗ​ളി​ലേ​ക്ക് മാ​റ്റി​യ​തി​ന് ശേ​ഷം അ​തി​ലേ​ക്ക് ഉ​പ്പ്, ബാ​ക്കി​ങ് സോ​ഡ എ​ന്നി​വ ചേ​ർ​ക്കു​ക.​

അ​തി​നു ശേ​ഷം ഒ​രു ഫ്രൈ​പാ​നി​ൽ ഈ ​മി​ശ്രി​തം ക​ട്ടി​യു​ള്ള ദോ​ശ രൂ​പ​ത്തി​ൽ (ഇ​രു വ​ശ​വും) ചു​ട്ടെ​ടു​ക്കു​ക. ടൊ​മാ​റ്റോ സോ​സി​ൽ ഒ​റീ​ഗാ​നോ ഇ​ട്ട് മി​ക്സ്‌ ചെ​യ്യു​ക. പി​ന്നീ​ട് ഇ​ത് ചു​ട്ടു​വെ​ച്ച ദോ​ശ​യു​ടെ മു​ക​ളി​ൽ സ്‌​പ്രെ​ഡ്‌ ചെ​യ്യു​ക.

ശേ​ഷം മൊ​സ​റ​ല്ല ചീ​സ് സ്‌​പ്രെ​ഡ്‌ ചെ​യ്യു​ക. ശേ​ഷം ഇ​തി​ന് മു​ക​ളി​ലേ​ക്ക് ക്യാ​പ്‌​സി​ക്കം, ഉ​ള്ളി അ​രി​ഞ്ഞ​ത്, ഫ്രൈ ​ചെ​യ്തു വ​ച്ച ചി​ക്ക​ൻ എ​ന്നി​വ സ്‌​പ്രെ​ഡ്‌ ചെ​യ്തു കൊ​ടു​ക്കു​ക. ചു​ട്ടെ​ടു​ത്ത ദോ​ശ​യു​ടെ മു​ക​ളി​ലു​ള്ള ഈ ​പ്ര​ക്രി​യ ര​ണ്ടോ മൂ​ന്നോ ല​യ​റി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ഫി​ൽ ചെ​യ്തു കൊ​ടു​ക്കു​ക. ഇ​തി​ന് മു​ക​ളി​ലു​ള്ള ചേ​രു​വ​ക​ൾ ഇ​ള​കി പോ​കാ​തി​രി​ക്കാ​ൻ സ്പാ​ചു​ല (Spatula) കൊ​ണ്ട് പ്രെ​സ്സ് ചെ​യ്യു​ന്ന​ത് ന​ന്നാ​വും. ചെ​റി​യ ഫ്ളൈ​മി​ൽ ചീ​സ് മെ​ൽ​ട്ട് ചെ​യ്യാ​നു​ള്ള സ​മ​യം കൊ​ടു​ക്കു​ക.​ റ​വ പി​സ്സ ത​യ്യാ​ർ.

Tags