പിസ്താ കേക്ക്

Pistachio Cake

മൈദ – 1 കപ്പ്
ബേക്കിങ്പൗഡര്‍- 1 ടീസ്പൂണ്‍
ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍
ഉപ്പ് – കാല്‍ ടീസ്പൂണ്‍
പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍
പിസ്ത – 25 എണ്ണം
എണ്ണ – 1/2 കപ്പ്
മുട്ട – 2 എണ്ണം
വാനില എസന്‍സ് – 1 ടീസ്പൂണ്‍
പാല്‍ – 2 ടേബിള്‍ സ്പൂണ്‍
പിസ്ത എസന്‍സ്-1/4 ടീസ്പൂണ്‍
വിനാഗിരി – 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം 

പൊടികള്‍ എല്ലാം ആദ്യം യോജിപ്പിച്ച് മാറ്റിവയ്ക്കുക. ( മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ്, പാല്‍പ്പൊടി )മുട്ടയും വാനില എസന്‍സും പഞ്ചസാരയും എണ്ണയും നന്നായി യോജിപ്പിക്കുക.ഇതിലേക്ക് മൈദയുടെ കൂട്ടും പാലും അല്‍പാല്‍പമായി ചേര്‍ക്കുക. ഇതിലേക്ക് പിസ്ത പൊടിച്ചതും പിസ്ത എസന്‍സും ചേര്‍ത്ത്യോജപ്പിക്കുക, അല്‍പ്പം കളറും വിനാഗിരിയും ചേര്‍ത്ത് യോജിപ്പിക്കുക.ബേക്കിങ് ഡിഷില്‍ ( 7 ഇഞ്ച്) മാവ് ഒഴിച്ച് 35-40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.ബേക്ക് ചെയ്ത് എടുത്തതിന് ശേഷം ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിച്ച് എടുക്കാം.

Share this story