ശീതകാലത്തെ പ്രതിരോധശേഷി കൂട്ടാൻ കിടിലൻ പിൻനി ഇനി വീട്ടിൽ തയ്യാറാക്കാം!
Nov 5, 2026, 14:45 IST
ചേരുവകൾ
ഗോതമ്പുപൊടി – 2 കപ്പ്
നെയ്യ് – ¾ കപ്പ്
ശർക്കര പൊടിച്ചത് – 1 കപ്പ്
ബദാം – ¼ കപ്പ്
കശുവണ്ടി – ¼ കപ്പ്
ഏലക്കപ്പൊടി – ½ ടീസ്പൂൺ
ചുക്ക് പൊടി – ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ചൂടാക്കി ഗോതമ്പുപൊടി ചേർക്കുക.
കുറഞ്ഞ തീയിൽ തുടർച്ചയായി ഇളക്കി നല്ല ഗോൾഡൻ ബ്രൗൺ നിറവും സുഗന്ധവും വരുന്നതുവരെ വറുക്കുക.
ബദാമും കശുവണ്ടിയും ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തെടുക്കുക.
ഗോതമ്പുപൊടി അല്പം തണുത്തശേഷം ശർക്കര ചേർക്കുക.
ഇതിലേക്ക് വറുത്ത ഡ്രൈ ഫ്രൂട്ട്സ്, ഏലക്കപ്പൊടി, ചുക്ക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇളം ചൂടുള്ളപ്പോൾ തന്നെ ചെറിയ ഉരുളകളാക്കി പിൻനി തയ്യാറാക്കുക.
.jpg)

