ചൂടകറ്റാൻ ഒരു പിങ്ക് കളർ ജ്യൂസ് കുടിച്ചാല്ലോ ..?
Updated: Mar 4, 2024, 19:25 IST
ചുട്ടുപൊള്ളുന്ന ചൂടിൽ കുടിക്കാൻ ഒരു പിങ്ക് കളർ ജ്യൂസ് തയ്യാറാക്കിയാലോ..കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപാട് ഇഷ്ടമാകും.
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ഒരു ചെറിയ കഷണം ചെറുതാക്കി നുറുക്കി വെള്ളത്തിൽ വേവിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നിന്നും മാറ്റി വെക്കുക. ആ വെള്ളത്തിലേക്ക് കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി വേവിച്ചു കുറുക്കി എടുക്കണം.
tRootC1469263">നല്ല തണുത്ത പാലും പഞ്ചസാരയും ബീറ്റ്റൂട്ട് വേവിച്ചതും അരിപ്പൊടി കുറുക്കിയതും ചേർത്ത് അടിച്ചെടുക്കുക. ഒരു ഗ്ലാസിലേക്ക് ഒഴിച്ചതിനുശേഷം കുറച്ച് കോക്കനട്ട് പൗഡർ ചേർക്കുക.
തയ്യാറാക്കിയത്: ഫെമി അബ്ദുൽ സലാം
.jpg)


